മണിപ്പൂരില്‍ ബി.ജെ.പിക്ക് തിരിച്ചടി ; നാഗാ പീപ്പിള്‍ ഫ്രണ്ട് പിന്തുണ പിന്‍വലിച്ചു

ഇംഫാല്‍: മണിപ്പൂരിലെ ബി.ജെ..പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ നാഗാ പീപ്പിള്‍ ഫ്രണ്ട് (എന്‍.പി.എഫ്) പാര്‍ട്ടി തീരുമാനിച്ചു. എന്‍.പി.എഫ് നേതാവ് ടി.ആര്‍ സെലിയാംഗ് ആണ് തീരുമാനം അറിയിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടിയുടെ നാല് എം.എല്‍.എമാര്‍ ബി.ജെ.പി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കും.

ബി.ജെ.പി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് എന്‍.പി.എഫ് സഖ്യം വിടുന്നത്. മുന്നണിയിലെ ഘടകകക്ഷിയെന്ന പരിഗണണന പോലും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും എന്‍.പി.എഫ് നേതൃത്വം ആരോപിച്ചു.

അതേസമയം 60 അംഗ നിയമസഭയില്‍ അവര്‍ക്ക് 36 എം.എല്‍.എമാരുടെ പിന്തുണയുണ്ട്. ബി.ജെ.പിക്ക് മാത്രം 29 എം.എല്‍.എമാരുണ്ട്. 2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 28 കോണ്‍ഗ്രസ് എം.എല്‍.എമാരാണ് ജയിച്ചുവന്നത്.

ഇതില്‍ എട്ട് പേര്‍ പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ അവരുടെ അംഗബലം 21ല്‍ നിന്ന് 29 ആയി. നാല് എം.എല്‍.എമാരുള്ള എന്‍.പി.പി, ഓരോ എം.എല്‍.എമാര്‍ വീതമുള്ള എല്‍.ജെ.പി, എ.ഐ.ടി.സി എന്നീ കക്ഷികളുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണ ബി.ജെ.പിക്കുണ്ട്.

Top