മതപരിവര്‍ത്തനം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ രണ്ട് തവണ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ആഗ്രയില്‍ ആളുകളെ നിര്‍ബന്ധിത പരിവര്‍ത്തനത്തിന് വിധേയരാക്കിയ സംഭവത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭ സ്തംഭിപ്പിച്ചു. പ്രധാനമന്ത്രി മോഡി രാജ്യസഭയില്‍ എത്തി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. പ്രധാനമന്ത്രി എത്തി നിലപാട് അറിയിക്കാതെ സഭാനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. ചൊവ്വാഴ്ചയും മതപരിവര്‍ത്തന വിഷയം രാജ്യസഭയെ കലുഷിതമാക്കിയിരുന്നു.

ഉത്തര്‍പ്രദേശിന്റെ വിവിധയിടങ്ങളില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങളും ബിജെപി നേതാവ് യോഗി ആദിത്യ നാഥിന്റെ വിവാദ പ്രസ്താവനകളും ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ ബഹളം. മതപരിവര്‍ത്തനം തുടരണമെന്നും ബാബറി മസ്ജിദ് തകര്‍ത്തത് ഹിന്ദുക്കളുടെ ഐക്യമാണ് കാണിക്കുന്നതെന്നുമായിരുന്നു ആതിഥ്യനാഥിന്റെ പ്രസ്താവന. പ്രതിപക്ഷ ബഹളം മൂലം രാജ്യസഭ രണ്ടുതവണ നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

Top