മദനിക്കെതിരെ കര്‍ണ്ണാടക സര്‍ക്കാര്‍; വിചാരണ ഏകീകരിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല

ബംഗളുരു: ബംഗളൂരു സ്‌ഫോടനക്കേസിലെ ഒന്‍പതുകേസുകളും ഒരുമിച്ച് പരിഗണിക്കണമെന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ഹര്‍ജിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍.

സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസുകളെല്ലാം ഒരുമിച്ച് പരിഗണിക്കരുതെന്നും വിചാരണ ഏകീകരിക്കുവാന്‍ നിയമത്തില്‍ വ്യവസ്ഥ ഇല്ലെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. മൂന്നുവര്‍ഷമായി മദനി ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്നും ശിക്ഷയില്‍ ഇളവ് തേടാനുളള മദനിയുടെ ശ്രമമാണ് ഇതെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

അതേസമയം കര്‍ണാടക സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് മറുപടി പറയുവാന്‍ മദനിയുടെ അഭിഭാഷകന്‍ സമയം ചോദിച്ചിട്ടുണ്ട്.കേസുകള്‍ ഓരോന്നായി പരിഗണിക്കുന്നതിനാല്‍ വിചാരണ അനന്തമായി നീളുകയാണെന്നും ചികിത്സ ശരിയാംവിധം നടക്കുന്നില്ലെന്നും ബംഗളൂരു വിട്ട് പുറത്തുപോകുവാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മദനി കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

Top