മദ്യനയം: അടിസ്ഥാന മദ്യനയത്തില്‍ മാറ്റം വരുത്തില്ലെന്ന് കെ.ബാബു

തിരുവനന്തപുരം: അടിസ്ഥാന മദ്യയത്തില്‍ മാറ്റം വരുത്തില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു. മദ്യനയത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എ.പ്രദീപ് കുമാര്‍ എം.എല്‍.എ നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബീയര്‍, വൈന്‍ പാര്‍ലറുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും തീരുമാനമാകാത്ത കാര്യങ്ങളിലാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായി മദ്യമൊഴുകുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും മന്ത്രി വ്യക്തമാക്കി.

Top