മദ്യനയത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ മുദ്രാവാക്യം ഇപ്പോഴും പ്രസക്തം: സുധീരന്‍

കാഞ്ഞങ്ങാട്: കേരളത്തിലെ മദ്യനയം സംബന്ധിച്ചു കോണ്‍ഗ്രസ് ഉയര്‍ത്തിയ മുദ്രാവാക്യം ഇപ്പോഴും പ്രസക്തമാണെന്നും ഇതു പാര്‍ട്ടി ഏറ്റെടുത്ത കാമ്പയിനാണെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിമുക്ത-മതേതര-അക്രമരഹിത കേരളത്തിനായാണു കോണ്‍ഗ്രസിന്റെ മുന്നേറ്റം. ഇതിലൂടെ ഒരു സമ്പൂര്‍ണ വികസിത കേരളമാണു ലക്ഷ്യം. മതേതരത്വത്തിനെതിരെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് സജ്ജമാണ്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തു വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ കടന്നുകയറ്റം സാധാരണ ജനങ്ങളുടെ സ്വസ്ഥത തകര്‍ക്കുമെന്നു മാത്രമല്ല മതേതരത്വത്തിനു അതു വലിയ കളങ്കമുണ്ടാക്കുമെന്നും സുധീരന്‍ പറഞ്ഞു.

Top