തിരുവനന്തപുരം: മദ്യ നയത്തില്‍നിന്നു സര്‍ക്കാര്‍ പിന്നാക്കം പോകുന്നു. ഞായറാഴ്ചയിലെ ഡ്രൈ ഡേ പിന്‍വലിച്ചു. പൂട്ടിയ ബാറുകളില്‍ ബിയര്‍ വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ ലൈസന്‍സ് നല്‍കിയേക്കും.
മദ്യ നയത്തില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാകില്ലെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മദ്യ നയത്തിലെ സുപ്രധാന വ്യവസ്ഥകള്‍ പിന്‍വലിച്ചുകൊണ്ടു പ്രത്യേക മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഞായറാഴ്ച ബാറും മദ്യ വില്‍പ്പന ശാലകളും ഇനി തുറന്നു പ്രവര്‍ത്തിക്കും. സംസ്ഥാനത്തു കൂടുതല്‍ ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കാനും തീരുമാനിച്ചു.
പൂട്ടിയ ബാറുകള്‍ തുറക്കാനുള്ള വഴിയും സര്‍ക്കാര്‍ ആലോചിക്കുന്നതായാണു സൂചനകള്‍. പൂട്ടിയ 148 ബാറുകളിലും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായാണു സൂചന. ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ രണ്ടു മണിക്കൂറിന്റെ കുറവു വരുത്തിയിട്ടുണ്ട്. ഇനി രാവിലെ എട്ടു മുതല്‍ രാത്രി പത്തു വരെയായിരിക്കും ബാറുകള്‍ പ്രവര്‍ത്തിക്കുക. ബാറുകള്‍ പൂട്ടിയപ്പോള്‍ ജോലി നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അതതു ബാറുകളില്‍ത്തന്നെ ജോലി നല്‍കണമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.ലീഗിന്റെ എതിര്‍പ്പു മറികടന്നാണു സര്‍ക്കാറിന്റെ തീരുമാനം.