മദ്യനയത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇല്ലെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: മദ്യനയം ആലോചിച്ചെടുത്ത തീരുമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഡ്രൈഡേയടക്കം ആലോചിച്ചെടുത്ത തീരുമാനമാണ്. നയത്തില്‍ ഇപ്പോള്‍ മാറ്റം വരുത്തേണ്ട സാഹചര്യം ഇല്ലെന്നും സുധീരന്‍ പറഞ്ഞു. ജനപക്ഷയാത്ര തിരുവനന്തപുരത്തെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന്റെ സാഹചര്യം അറിയില്ല. ബാറുടമകളുടെ അട്ടിമറി ശ്രമം വിലപ്പോവില്ല. ബാര്‍ വിഷയത്തില്‍ യു.ഡി.എഫ് ഒറ്റക്കെട്ടാണ്. ബാറുടമകളുടെ എതിര്‍പ്പ് നയത്തെ ബാധിക്കില്ല. ബാറുടമകളുടെ ആക്ഷേപം നിലനില്‍ക്കില്ലെന്നും സുധീരന്‍ പറഞ്ഞു.

മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞിരുന്നു. ബാര്‍ തൊഴിലാളികളുടെയും ടൂറിസം മേഖലയിലേയും പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് മുന്നണിയില്‍ ചര്‍ച്ചചെയ്താവും മദ്യനയത്തില്‍ മാറ്റം വരുത്തുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top