ഭോപ്പാല്‍: കഴിഞ്ഞ 24 മണിക്കൂറിനിടെ മധ്യപ്രദേശില്‍ പന്നിപ്പനി ബാധിച്ച് മരിച്ചത് ആറു പേര്‍. സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട കണക്കുകളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഈ വര്‍ഷം ഇതുവരെ പന്നിപ്പനി ബാധിച്ച് സംസ്ഥാനത്ത് മരിച്ചത് 44 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍.
എന്നാല്‍ 60 പേര്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പനി നിയന്ത്രിക്കുവാനുള്ള നടപടികള്‍ സര്‍ക്കാര്‍ നടത്തി വരുന്നതായി ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.