തിരുവനന്തപുരം: കുടുംബത്തോടൊപ്പം പുതുവത്സരമാഘോഷിക്കാന്‍ ബി.ജെ.പിയുടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ഇന്നലെ തിരുവനന്തപുരത്തെത്തി. ഭാര്യ സാധന സിംഗ്, മകന് കുനാല്‍ ചൗഹാന് എന്നിവര്‍ക്കൊപ്പം എത്തിയ ചൗഹാന് പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പിന്നീട് തിരുവനന്തപുരം മ്യൂസിയം സന്ദര്‍ശിച്ച ശേഷം കോവളം ബീച്ചിലേക്ക് പോയി. മുഖ്യമന്ത്രി ഇന്ന് കുടുംബത്തോടൊപ്പം ആലപ്പുഴയിലേക്ക് പോകും. രണ്ടുദിവസം കേരളത്തില്‍ ചെലവഴിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ശിവരാജ് ചൗഹാനും കുടുംബത്തിനും ഒരുക്കിയിരിക്കുന്നത്.