മന്ത്രിയുടെ ഓഫിസിനെതിരെ ആരോപണം: ലോകായുക്തയ്ക്കു മുമ്പില്‍ ഗണേഷ്‌കുമാര്‍ ഹാജരായി

തിരുവനന്തപുരം: പൊതുമരാമത്ത് വി.കെ. മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ഓഫീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുനല്‍കുന്നതിനായി ഗണേഷ്‌കുമാര്‍ എംഎല്‍എ ലോകായുക്തയ്ക്കു മുമ്പില്‍ ഹാജരായി. മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരേയും ഗണേഷ് കുമാര്‍ ആരോപണം ഉന്നയിച്ചു. മന്ത്രിയുടെ സ്വത്തുവിവരം അന്വേഷിക്കണമെന്നും ഗണേഷ് ആവശ്യപ്പെട്ടു.

താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച തെളിവുകളും ഗണേഷ്‌കുമാര്‍ ഹാജരാക്കി. രേഖകള്‍ വിശദീകരിക്കാന്‍ അവസരം നല്‍കണമെന്നും കേസ് ആദായനികുതി വകുപ്പ് അന്വേഷിക്കണമെന്നും ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു. ആദ്യം പാലക്കാട്ടു നടന്ന ഒരു യോഗത്തിലും തുടര്‍ന്ന് നിയമസഭയിലുമായിരുന്നു ഗണേഷ്‌കുമാര്‍ മുമ്പ് ആരോപണങ്ങള്‍ ഉന്നയിച്ചത്. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അഴിമതി നടക്കുന്നുണ്ടെന്നായിരുന്നു ഗണേഷ്‌കുമാറിന്റെ ആരോപണം.

Top