അഗര്‍ത്തല: ത്രിപുര മന്ത്രിസഭാംഗങ്ങളെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ ക്ഷണം. രാജ്യത്ത് സിപിഎം ഭരിക്കുന്ന ഏക സംസ്ഥാനമാണ് ത്രിപുര. സദ്ഭരണം എന്ന മോഡിയുടെ ആശയം അവതരിപ്പിക്കാനാണ് ക്ഷണം. വികസനത്തില്‍ രാഷ്ട്രീയം വേണ്ട എന്ന മോദിയുടെ ആശയം മണിക്ക് സര്‍ക്കാരും ഏറ്റെടുക്കുകയാണ്.
ത്രിപുര പവര്‍ കമ്പനി ലിമിറ്റഡ് നിര്‍മ്മിച്ച 762 മെഗാവാട്ട് വൈദ്യുതി നിലയത്തിന്റെ രണ്ടാം ഘട്ട ഉദ്ഘാടനത്തിന് മോദി വരുമ്പോള്‍ മന്ത്രിസഭാ അംഗങ്ങളുമായി ആശയ വിനിമയം നടത്താനാണ് പരിപാടി.