കൊല്‍ക്കത്ത: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ബംഗ്ലാദേശില്‍ പോയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഒപ്പമുണ്ടായിരുന്ന ബിസിനസുകാരന് അറസ്റ്റില്‍. ശിബാജി പാഞ്ജ എന്ന ബിസിനസുകാരനെയാണ് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ച് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. സാന്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 19ന് ഡല്‍ഹി പൊലീസ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാഞ്ജയെ ഇന്ന് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.