മരുന്നടിക്ക് വിലക്ക് നാലു വര്‍ഷമാക്കി ഉയര്‍ത്തി

ലണ്ടന്‍: കായികതാരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാലുള്ള വിലക്ക് രണ്ടു വര്‍ഷത്തില്‍ നി ന്നും നാലു വര്‍ഷമാക്കി ഉയര്‍ത്തി. ലോക ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയാണ്(വാഡ) നിയമത്തില്‍ ഭേദഗതി വരുത്തിയത്.

വര്‍ഷത്തില്‍ മൂന്നു പരിശോധനകള്‍ നടത്താത്ത താരങ്ങള്‍ക്കുള്ള വിലക്കിന്റെ കാലാവധിയും ഉയര്‍ത്തിയിട്ടുണ്ട്. 18 മാസത്തില്‍ നിന്നും രണ്ട് വര്‍ഷമായാണ് ഉയര്‍ത്തിയത്.

കൂടാതെ മനഃപൂര്‍വ്വമല്ലാത്ത ഉത്തേജകമരുന്ന് ഉപയോഗത്തിനു രണ്ടു വര്‍ഷവും വിലക്ക് ലഭിക്കും. എന്നാല്‍ ദുരുദ്ദേശത്തോടു കൂടിയല്ല മരുന്നുപയോഗിച്ചത് എന്ന് തെളിയിക്കുകയാണെങ്കില്‍ ശിക്ഷയില്‍ ഇവര്‍ക്ക് ഇളവ് ലഭിക്കും.

മരുന്നുപയോഗം പുറത്തറിയിക്കുന്നവര്‍ക്ക് പ്രേരണ നല്‍കുന്ന തരത്തിലുള്ളതാണ് 2015 ലെ പുതുക്കിയ നിയമങ്ങള്‍ എന്ന് വാഡ അധികൃതര്‍ പറഞ്ഞു.

Top