മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ആര്‍.ആര്‍ പാട്ടീല്‍ ഗുരുതരാവസ്ഥയില്‍

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ ആര്‍.ആര്‍. പാട്ടീല്‍ ഗുരുതരാവസ്ഥയില്‍. പാട്ടീലിനെ ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് മുംബൈയിലെ ലീലാവാതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ നാല് ദിവസം മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.എന്നാല്‍ പാട്ടീലിന്റെ അസുഖത്തിന്റെ സ്വഭാവത്തെപ്പറ്റി ലീലാവതി ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Top