മഹാരാഷ്ട്രയില്‍ ഫാക്ടറിയില്‍ സ്‌ഫോടനം; രണ്ടു പേര്‍ മരിച്ചു

മുംബൈ: പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടിയ അളവില്‍ ജലാറ്റിന്‍ ഉപയോഗിച്ചതാണ് സ്‌ഫോടനത്തിന് കാരണമായതെന്ന് പറയുന്നു. മഹാരാഷ്ട്രയിലെ സതാരയിലെ ബോസി ഗ്രാമത്തിലാണ് സംഭവം.

എംഎല്‍എ ജയ്കുമാര്‍ ഗോറിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്.

Top