എയര്‍ബാഗില്‍ തകറാര്‍ കണ്ടതിനെ തുടര്‍ന്ന് മഹീന്ദ്ര എക്‌സ്യുവി 500 ക്രോസോവര്‍ തിരിച്ചുവിളിച്ചു. എയര്‍ബാഗ് സോഫ്‌റ്റ്വെയറിലെ പിഴവുകളാണു പ്രശ്‌നമുണ്ടാക്കിയത്. തിരിച്ചു വിളിക്കുന്ന കാറുകളുടെ സോഫ്‌റ്റ്വെയര്‍ കമ്പനി പുതുക്കി നല്‍കും. കഴിഞ്ഞ വര്‍ഷം ജൂലൈയ്ക്ക് മുന്‍പ് നിരത്തിലിറങ്ങിയ കാറുകള്‍ക്കാണ് പ്രശ്‌നമുള്ളത്. സൈഡ് കര്‍ട്ടന്‍ എയര്‍ബാഗുകളിലാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. സോഫ്‌റ്റ്വെയര്‍ പുതുക്കി നല്‍കുകയാണ് മഹീന്ദ്ര ചെയ്യുക. ഉടമകളില്‍ നിന്ന് സോഫ്‌റ്റ്വെയര്‍ പുതുക്കാന്‍ ചാര്‍ജ് ഈടാക്കില്ല. തകരാറുള്ള വാഹനങ്ങളുടെ ഉടമകളെ കമ്പനി നേരിട്ട് സമീപിക്കും.