മുംബൈ: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്യുവി) ആയ എക്സ്യുവി 500ന്റെ വില്പന ഒന്നര ലക്ഷം കവിഞ്ഞെന്നു നിര്‍മാതാക്കള്‍. 2011 സെപ്റ്റംബറില്‍ നിരത്തിലിറക്കിയ വാഹനത്തിന്റെ കയറ്റുമതി ഉള്‍പ്പെടെയുള്ള കണക്കാണിത്.
വാഹനത്തിന്റെ ജനപ്രിയത കണക്കിലെടുത്താണു പരിഷ്കരിച്ച എക്സ്യുവി മേയില്‍ പുറത്തിറക്കിയതെന്നു മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്രസിഡന്റും ചീഫ് എക്സിക്യുട്ടീവുമായ പ്രവീണ്‍ ഷാ പറഞ്ഞു.