മഹീന്ദ്ര സ്‌കോര്‍പ്പിയോ സെപ്തംബര്‍ 25ന് നിരത്തിലത്തെും

മഹീന്ദ്രയുടെ സ്‌കോര്‍പ്പിയോ പരിഷ്‌കരിച്ച പതിപ്പ്  സെപ്തംബര്‍ 25ന്  നിരത്തിലത്തെും. ബുക്കിങ്ങ് ഇതിനോടകം ആരംഭിച്ചു. നിലവിലെ സ്‌കോര്‍പ്പിയോ ഉടമസ്ഥര്‍ക്കാണ് ആദ്യ അവസരം നലകിയിരുന്നത്. വ്യാഴാഴ്ച മുതല്‍ മറ്റുള്ളവര്‍ക്കും 20000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാം.

2002ല്‍ പുറത്തിറക്കിയ ശേഷമുള്ള ഏറ്റവും വലിയ മാറ്റങ്ങളാണ് സ്‌കോര്‍പ്പിയോയില്‍ മഹീന്ദ്ര വരുത്തുന്നത്. ബമ്പറുകള്‍, ഗ്രില്ല്, ലൈറ്റുകള്‍ തുടങ്ങി ഉള്ളിലെ പുതിയ സ്വിച്ചുകളും വലിയ ടച്ച് സ്‌ക്രീനോട്കൂടിയ ഇന്‍ഫോടൈന്‍മെന്റെ് സിസ്റ്റവും വരെ അതിവിപുലമായാണ് മാറ്റങ്ങള്‍. മഹീന്ദ്രയുടെ മുന്‍വശത്തെ പ്രൊജക്ടര്‍ ഹെഡ് ലൈറ്റുകളും കനത്ത ബമ്പറുകളും കൂടുതല്‍ ആക്രമണോത്സുകതയാണ് നല്‍കുന്നത്.  ടെയില്‍ ലൈറ്റുകളില്‍ ഉള്‍പ്പടെ നല്‍കിയിരിക്കുന്ന എല്‍.ഇ.ഡി വാഹനത്തിന് ഭംഗി കൂട്ടിയിട്ടുണ്ട്. പുത്തന്‍ അലോയ് വീലുകളാണ് മറ്റൊരു ആകര്‍ഷണം. ബോണറ്റിലും ഡോറുകളിലുമുള്‍പ്പടെ മാറ്റമുണ്ടെന്നാണ് സൂചന.

ഇന്റെീരിയറില്‍ മഹിന്ദ്രയുടെ എസ്.യു.വി യായ XUV 5OOയുടെ സ്വാധീനം പുതിയ സ്‌കോര്‍പ്പിയോയിലുണ്ട്. ടച്ച് സ്‌ക്രീനോട് കൂടിയ എന്റെര്‍ടെയിന്‍മെന്റെ് സിസ്റ്റം XUV യോട് സമാനമാണ്. ഇന്‍സ്ട്രുമെന്റെ് ക്‌ളസ്ച്ചര്‍ പൂര്‍ണ്ണമായും മാറ്റത്തിന് വിധേയമായി. ആധുനികമായ ഡയലുകളാണ് നല്‍കിയിരിക്കുന്നത്. പുത്തന്‍ സ്റ്റിയറിങ്ങ് വീലില്‍ നിരവധി കണ്‍ട്രാളുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്റ്റോറേജ് സ്‌പേസും വര്‍ദ്ധിപ്പിച്ചു. എഞ്ചിനില്‍ മാറ്റമില്ല. 2.2ലിറ്റര്‍ എം.ഹോക്ക് ടര്‍ബോ ഡീസല്‍ 120ബി.എച്ച്.പി ഉദ്പ്പാദിപ്പിക്കും. പരിഷ്‌കരിച്ച ഗിയര്‍ ബോക്‌സ് കൂടുതല്‍ മികച്ച ഷിഫ്റ്റാണ് നല്‍കുന്നത്.

Top