മാഗി ന്യൂഡില്‍സിന് പിന്നാലെ കെഎഫ്‌സി ചിക്കനും സുരക്ഷിതമല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്

തെലങ്കാന: മാഗി ന്യൂഡില്‍സിന് പിന്നാലെ കെഎഫ്‌സി ചിക്കന്‍ സുരക്ഷിതമല്ലെന്ന് തെലങ്കാന സര്‍ക്കാരിന്റെ പരിശോധനാ റിപ്പോര്‍ട്ട്.

കെഎഫ്‌സി സുരക്ഷാ പരിശോധനയില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ അടങ്ങിയിരിക്കുന്ന ആ-കോളി ബാക്ടീരിയ കണ്ടെത്തി. പകര്‍ച്ചാ രോഗാണുക്കളുടെ സാന്നിധ്യവും ഇവയില്‍ കണ്ടെത്തി. അഞ്ച് സാമ്പിളുകളിലായി നടത്തിയ പരിശോധനയിലാണ് കെഎഫ്‌സി സുരക്ഷിതമല്ലെന്ന കണ്ടെത്തല്‍.

കുടല്‍വീക്കം ടൈഫോയ്ഡ് എന്നിവയ്ക്ക് കാരണമാകാവുന്ന സാല്‍മൊണേല്ല ബാക്ടീരിയയുടെ അംശവും ഇതില്‍ കണ്ടെത്തി. ഹിമായത്‌നഗര്‍, വിദ്യാനഗര്‍, ചിക്കാഡ്പള്ളി, നാച്ചാരം ഇ.സി.ഐ.എല്‍ എക്‌സ് റോഡ് എന്നിവടങ്ങളില്‍ നിന്ന് ജൂണ്‍ 18നാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തത്.

കെ.എഫ്.സിയുടെ തന്നെ ബോക്‌സിനുള്ളിലാക്ക് സീല്‍ ചെയ്താണ് ലബോറട്ടറിയിലെത്തിച്ചത്. എന്നാല്‍ ഈ കണ്ടെത്തലിനെക്കുറിച്ച് അറിയില്ലെന്ന് കെ.എഫ്.സി അറിയിച്ചു. മോശപ്പെട്ട സാഹചര്യത്തില്‍ സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നോ കൊണ്ടുപോകും വഴിയോ എന്തെങ്കിലും സംഭവിച്ചതാകുമെന്നാണ് കെ.എഫ്.സിയുടെ വിശദീകരണം. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും കെ.എഫ്.സി പറഞ്ഞു.

Top