തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധനമന്ത്രി കെഎം മാണി രാജിവെച്ചാല്‍ താനും രാജിവെക്കുമെന്ന് ചീഫ് വിപ്പ് തോമസ് ഉണ്ണ്യാടന്‍. ഹൈക്കോടതി വിധി മാണിക്കെതിരല്ലെന്നും മാണി രാജിവെക്കേണ്ട സാഹചര്യമില്ലെന്നും തോമസ് ഉണ്ണ്യാടന്‍ പറഞ്ഞു.
കോടതി വിധി പഠിക്കാതെയാണ് മാണിയുടെ രാജിക്കായി എല്ലാവരും മുറവിളി കൂട്ടുന്നത്. വിധി മാണിക്ക് അനുകൂലമാണ്. കെഎം മാണി ഇന്ന് രാജിവെക്കില്ലെന്ന് തോമസ് ഉണ്ണ്യാടന്‍ പ്രതികരിച്ചു. മാണിയെ ബലി കൊടുക്കാന്‍ തയ്യാറല്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ തീരുമാനമെടുക്കുമെന്നും തോമസ് ഉണ്ണ്യാടന്‍ വ്യക്തമാക്കി.
അതേസമയം, തോമസ് ഉണ്ണിയാടന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു പറഞ്ഞു