പത്തംനംതിട്ട: ബാര്‍ കോഴ വിവാദത്തിന്റെ പേരില്‍ ധനമന്ത്രി കെ.എം.മാണി രാജി വച്ചാല്‍ മുതിര്‍ന്ന നേതാവായ സി.എഫ്.തോമസാവും മന്ത്രിയാവുകയെന്നും
ജോസ് കെ.മാണി എം.പി മന്ത്രിയാവില്ലെന്നും പി.സി ജോര്‍ജ്.
വേറെ എട്ട് എം.എല്‍.എമാര്‍ ഉള്ളപ്പോള്‍ ഒരു എം.പി വന്ന് മന്ത്രിയാവേണ്ട സാഹചര്യമില്ല. ജോസ് കെ.മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കാനും അനുവദിക്കില്ല. അതിനുള്ള നീക്കമുണ്ടായാല്‍ എതിര്‍ക്കും. മാണിക്ക് പകരം ചെയര്‍മാനാവാന്‍ കേരളാ കോണ്‍ഗ്രസില്‍ സി.എഫ്.തോമസും പി.ജെ.ജോസഫും താനും അടക്കമുള്ള നേതൃനിരയുണ്ടെന്നും ജോര്‍ജ് പറഞ്ഞു.