മാണിക്കെതിരായ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വി.എസ് കത്ത് നല്‍കി

തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിക്കെതിരായ കോഴ ആരോപണം വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. അഴിമതി നിരോധന നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് വിഎസ് കത്ത് നല്‍കി.

സര്‍ക്കാരിനെതിരെ ഉയര്‍ന്ന അതീവ ഗുരുതരമായ ആരോപണമാണ് ഇത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തയ്യാറാകണമെന്നും വി എസ് കത്തിലൂടെ ആവശ്യപ്പെട്ടു.

ബാറുകളുടെ നിരോധനം പിന്‍വലിക്കുന്നതിനു വേണ്ടി ധനമന്ത്രി കെ എം മാണിക്ക് ഒരുകോടി രൂപ രണ്ടുതവണയായി കോഴ നല്‍കിയെന്നാണ് പ്രമുഖ അബ്കാരി കോണ്‍ട്രാക്ടറായ ഡോ ബിജു രമേശ് ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.

മാണിക്കെതിരായുള്ള ആരോപണത്തില്‍ ആശ്ചര്യം തോന്നുന്നില്ലെന്നും ആരോപണം തള്ളിക്കളയാനാകില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയമാണ്. ബാറില്‍ ഷെയറുള്ള മന്ത്രിമാരുണ്ടെന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

Top