പത്തനംതിട്ട: ബാര്‍ കോഴയില്‍ മാണി അനുകൂല നിലപാടില്‍ എന്‍എസ്എസ് നേതൃത്വത്തിനെതിരെ വീണ്ടും കരയോഗങ്ങളുടെ പ്രമേയം. പത്തനംതിട്ട, കോന്നിത്താഴം, മൈലപ്ര എന്നിവിടങ്ങളിലെ കരയോഗങ്ങളാണ് പ്രമേയം പാസാക്കിയത്.
മാണിയ്ക്ക് പിന്തുണ നല്കിയ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാന്‍ നായരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രമേയം. പ്രസ്താവന പിന്‍വലിച്ച് സുകുമാരന്‍ നായര്‍ മാപ്പുപറയണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ബാലകൃഷ്ണപിള്ളയെ തള്ളി കെഎം മാണിക്ക് പിന്തുണ നല്കിയ സുകുമാരന്‍ നായരുടെ നടപടി അപമാനകരമാണെന്ന് നേരത്തെയും ചില കരയോഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു.