മാണിയെ ഇടതു പക്ഷത്തിന് വേണ്ടെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: കെ.എം മാണിയെ ഇടതു പക്ഷത്തിന് വേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മുഖ്യമന്ത്രിയാകാന്‍ താന്‍ മാണിയെ ക്ഷണിച്ചിട്ടില്ല. ലീഗിനെയും കേരള കോണ്‍ഗ്രസിനെയും ഇടതുപക്ഷത്തിന് വേണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

പിണറായി വിജയനുള്ള മറുപടി പൊതു സമ്മേളനത്തില്‍ നല്‍കുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Top