മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം കേസുകള്‍ പിന്‍വലിക്കേണ്ടത്: സുധീരന്‍

കൊല്ലം:  മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം കേസുകള്‍ പിന്‍വലിക്കേണ്ടതെന്നും കേസുകള്‍ പിന്‍വലിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രതയും പരിശോധനയും വേണമെന്നും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. കേശവേന്ദ്ര കുമാറിനു നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍.

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവയ്പുണ്ടായിതിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Top