മാനഭംഗക്കേസ് പ്രതിയുടെ അഭിമുഖത്തിന്റെ സംപ്രേക്ഷണം പറ്റില്ല: രാജ് നാഥ് സിംഗ്

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുമായി ബിബിസി നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്യാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ പറഞ്ഞു. അഭിമുഖം സംപ്രേഷണം ചെയ്യാന്‍ പാടില്ലെന്ന കോടതി ഉത്തരവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. . സംഭവത്തില്‍ ചൊവ്വാഴ്ച തന്നെ ഇടപെട്ട് സംപ്രേഷണം തടയാനുള്ള നടപടി എടുത്തതായും അദ്ദേഹം പറഞ്ഞു.

2013 ല്‍ യുപിഎ സര്‍ക്കാരാണ് അഭിമുഖം ചിത്രീകരിക്കുന്നതിന് അനുമതി നല്‍കിയത്. അഭിമുഖം എടുത്തത് അപലപനീയമാണ്. പ്രതിയുടെ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

Top