മാവോയിസ്റ്റുകള്‍ പൊലീസിന്റെ ഫോണ്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ പോലീസിന്റെ ഫോണ്‍ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. മാവോയിസ്റ്റ് മുഖപത്രമായ കാട്ടുതീയിലൂടെയാണ് പോലീസിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തി പുറത്തു വിട്ടിരിക്കുന്നത്. കൊള്ളപ്പലിശക്കാര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് നടത്തിയ ഓപ്പറേഷന്‍ കുബേരയില്‍ ബ്ലേഡുകാരെ സഹായിക്കുന്ന പോലീസ് സംഭാഷണമാണ് മാവോയിസ്റ്റുകള്‍ ചോര്‍ത്തിയത്. പോലീസും ബ്ലേഡ് മാഫിയയും ഒത്തു കളിക്കുന്നുവെന്നും ബ്ലേഡ് മാഫിയയെ ഇല്ലായ്മ ചെയ്യുമെന്നും മുഖപത്രത്തില്‍ പറയുന്നു.

Top