കണ്ണൂര്‍: പാലക്കാട് കെഎഫ്സി ഓഫീസിന് നേരെ നടന്ന മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മലപ്പുറം കൊളത്തൂര്‍ സ്വദേശി നേന്ത്രത്തൊടി അഷറഫിനെ (35) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ പേരാവൂര്‍ കൊളക്കാട് ഓടപ്പുഴ കോളനിക്കു സമീപത്തു നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് കെഎഫ്സി ഓഫീസ് അക്രമവുമായി ബന്ധപ്പെട്ടാണ് അഷറഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പോരാട്ടം സംഘടനയുടെ പ്രവര്‍ത്തക ഗൗരിയോടൊപ്പം അഞ്ചു വര്‍ഷമായി കൊളക്കാടിലാണ് അഷറഫ് താമസിക്കുന്നത്. എന്നാല്‍ അഷറഫിന്റെ മാവോയിസ്റ്റ് ബന്ധം എന്താണെന്ന് പോലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.