മാവോയിസ്റ്റ് ആക്രമണം: ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി

കോഴിക്കോട്: വയനാട് ജില്ലാ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന വാളാംതോട് ചെക്ക്‌പോസ്റ്റിന് നേരെ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വാളാംതോട്ടിലെ വനംവകുപ്പിന്റെ ചെക്ക്‌പോസ്റ്റില്‍ സുരക്ഷ കര്‍ശനമാക്കി. സായുധരായ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്.

ചെക്ക് പോസ്റ്റ് സ്ഥിതിചെയ്യുന്ന പ്രദേശത്തെ വനത്തില്‍ കഴിഞ്ഞദിവസം വെടിയൊച്ച കേട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. വെടിയൊച്ച കേട്ടതിനെതുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കാട്ടിലൂടെ ചിലര്‍ നടന്നുപോയ അടയാളം കണെ്ടത്തിയിരുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വനങ്ങളുമായി പരസ്പരം ബന്ധപ്പെടാന്‍ കഴിയുന്ന തരത്തിലുള്ളസ്ഥലമാണ് വാളാംതോട്.

ഇവിടെ നിന്നും കുറ്റ്യാടി-വയനാട് റോഡ് മുറിച്ചുകടന്നാല്‍ വയനാട്ടിലേക്കും നിലമ്പൂരിലേക്കും കടക്കാന്‍ കഴിയും. ഇതുവഴിയായിരിക്കാം മാവോയിസ്റ്റുകളുടെ സഞ്ചാരമേഖലയെന്നാണ് പോലീസും തണ്ടര്‍ബോള്‍ട്ടും സംശയിക്കുന്നത്. കുറ്റ്യാടിക്കടുത്ത് ചൂരണിയില്‍ കരിങ്കല്‍ ക്വാറിയില്‍ മണ്ണുമാന്തി യന്ത്രം കത്തിച്ച സംഭവംവരെ മാവോയിസ്റ്റുകളുടെ നടപടിമൂലമാണെന്ന സംശയം ഇപ്പോള്‍ ബലപ്പെട്ടിട്ടുണ്ട്.

Top