മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ പ്രതികരിച്ച പി.സി ജോര്‍ജ്ജിന് ചെന്നിത്തലയുടെ മറുപടി

തിരുവനന്തപുരം: മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായ പ്രസ്താവന നടത്തിയ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി. ബുള്ളറ്റുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാമെന്ന് സര്‍ക്കാരും കരുതുന്നില്ല. അക്രമം അവസാനിപ്പിച്ചാല്‍ മാവോയിസ്റ്റ് വേട്ട നിര്‍ത്താന്‍ സര്‍ക്കര്‍ തയ്യാറാണ്. പൊലീസിനെ ആക്രമിച്ചത് മാവോയിസ്റ്റുകളാണ്. ബോധപൂര്‍വ്വം അക്രമം നടത്തിയാല്‍ ആരായാലും നേരിടും. പി.സി ജോര്‍ജ്ജ് ആദ്യം ഉപദേശിക്കണ്ടത് മാവോയിസ്റ്റുകളെയാണെന്നും ചെന്നിത്തല പറഞ്ഞു.

മാവോയിസ്റ്റുകളെ തോക്കിന്‍കുഴലിലൂടെയല്ല നേരിടേണ്ടതെന്നും പത്തോ ഇരുപതോ മാവോയിസ്റ്റുകളെ കോടികള്‍ മുടക്കി നേരിടുന്നതിനോട് യോജിപ്പില്ലെന്നും പി.സി. ജോര്‍ജ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു. ഇതിനു മറുപടിയായാണ് ചെന്നിത്തലയുടെ ഇപ്പോഴത്തെ പ്രതികരണം.

Top