നവാഗതനായ പ്രകാശ വടിക്കല്‍ സംവിധാനം ചെയ്യുന്ന താമര എന്ന സിനിമയില്‍ അപര്‍ണ നായര്‍ മുക്കുവ സ്ത്രീയുടെ വേഷത്തിലെത്തുന്നു. കേരളകര്‍ണാടക അതിര്‍ത്തിയിലെ മുക്കുവ കുടുംബത്തില്‍ നിന്നുള്ള താമര എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിക്കുന്നത്.
പരിസ്ഥിതി സംരക്ഷണത്തിനും സ്ത്രീ ശാക്തീകരണത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന സിനിമയാണിതെന്ന് സംവിധായകന്‍ പ്രകാശ് വാടിക്കല്‍ പറഞ്ഞു. നദികള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കും ചിത്രം വിരല്‍ ചൂണ്ടുന്നു. കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി നദിയുടെ തീരങ്ങളിലും ഷൂട്ടിംഗ് ഉണ്ടാവും. ചിത്രത്തിലെ മറ്റു താരങ്ങള്‍ക്കൊപ്പം യഥാര്‍ത്ഥ മുക്കുവരും അഭിനയിക്കും.
ചിത്രത്തിലെ താരങ്ങളിലൊരാളായ വിജയ് ബിജു 20 കിലോമീറ്റര്‍ നദിയില്‍ നീന്തുകയും ചെയ്യുന്നുണ്ട്.