ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാടിനെതിരായി ഹര്‍ജി സമര്‍പ്പിക്കേണ്ടെന്ന് കേരളത്തിന് നിയമോപദേശം. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് നിയമോപദേശം നല്‍കിയത്.
ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്ന് മുല്ലപ്പെരിയാറിലെ ആകെയുള്ള 13 ഷട്ടറുകളും തമിഴ്‌നാട് താഴ്ത്തിയിരിക്കുകയാണ്. താഴ്ത്തിവെച്ച ഷട്ടറുകളില്‍ ഒന്ന് തകരാറിലായി. ഇത് പരിഗണിക്കാതെ കഴിഞ്ഞയാഴ്ച മുതല്‍ അണക്കെട്ടില്‍നിന്ന് തമിഴ്‌നാട് വെള്ളമെടുക്കുന്നത് കുറതോടെ ജലനിരപ്പ് 138.2 അടി വരെയത്തെിയിരുന്നു.
മുഴുവന്‍ ഷട്ടറുകളും പ്രവര്‍ത്തിപ്പിക്കാനാകുന്നതുവരെ ജലനിരപ്പ് 142
അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിനെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കാന്‍ കേരളം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ള പുനപരിശോധനാ ഹര്‍ജിയെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഹര്‍ജി സമര്‍പ്പിക്കേണ്ടെന്ന നിര്‍ദേശമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.