മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരീയ കുറവ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയകുറവ്. 142അടിയില്‍നിന്ന് 141.97 അടിയായി ജലനിരപ്പ് കുറഞ്ഞു. അണക്കെട്ടിലേക്കെത്തുന്നത് സെക്കന്‍ഡില്‍ 1,400 ഘനയടി ജലമാണ്. തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കൂട്ടി. സെക്കന്‍ഡില്‍ 1850 ഘനയടി തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്.

ജലനിരപ്പ് കുറഞ്ഞതിനാല്‍ ഷട്ടര്‍ ഉടന്‍ തുറക്കില്ലെന്നു തേനി ജില്ലാ കലക്ടര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ വെള്ളം കൂടുതല്‍ കൊണ്ടുപോകും. നീരൊഴുക്ക് 2300 ഘനയടിക്കു മുകളിലായാല്‍ മാത്രമേ ഷട്ടറുകള്‍ തുറക്കുകയുള്ളുവെന്നും കളക്ടര്‍ അറിയിച്ചു.

ഇന്നു രാവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 142 അടിയായിയായിരുന്നു. രാത്രി പെയ്ത കനത്ത മഴയെ തുടര്‍ന്ന് നീരൊഴുക്ക് ശക്തമായതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്.

Top