തിരുവനന്തപുരം : മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമ്പോള്‍ സംഭവിക്കാവുന്ന പാരിസ്ഥിതികാഘാതങ്ങള്‍ സംബന്ധിച്ച് 14 വര്‍ഷം മുന്‍പ് ഫോറസ്റ്റ് റിസെര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (കെഎഫ്ആര്‍ഐ) നടത്തിയ പഠനം സംസ്ഥാനത്തിന് പ്രതീക്ഷ നല്‍കുന്നു.
ജലനിരപ്പ് 142 അടിയായി ഉയര്‍ത്താനുള്ള തമിഴ്‌നാടിന്റെ ശ്രമം നിരവധി അപൂര്‍വ സസ്യ ജന്തുജാലങ്ങളുടെ നാശത്തിലും ആദിവാസികളെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യത്തിലും കലാശിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. സംസ്ഥാനം ഹരിത െ്രെടബ്യൂണലിനെ സമീപിക്കാനിരിക്കെ ഈ റിപ്പോര്‍ട്ട് സഹായകം. കെഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞന്മാര്‍ ഡോ.എസ്. ശങ്കര്‍, ഡോ.എ.ആര്‍.ആര്‍. മേനോന്‍, ഡോ.പി.എസ്. ഈസ, എന്‍. ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് 2000ത്തില്‍ പഠനം നടത്തിയത്.
ഡാമിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ ആദിവാസകളടക്കം 4000ത്തോളം പേരെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. പഠനം നടത്തിയിട്ട് 14 വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ ഇപ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിപ്പിക്കേണ്ടിവരുമെന്നതും െ്രെടബ്യൂണലിനു മുന്‍പില്‍ കേരളത്തിന്റെ വാദത്തിന് ശക്തി പകരും. കുളത്തുപാലം, മന്നാന്‍കുടി, പെരിയാര്‍ കോളനി, തേക്കടി, റോസാപ്പൂക്കണ്ടം, ആനവാച്ചാല്‍, ലബ്ബക്കണ്ടം എന്നിവടങ്ങളില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി. ഇതിനു പുറമെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ അപൂര്‍വ സസ്യജാലങ്ങളെയും പ്രതികൂലമായി ബാധിക്കും.
പെരിയാറിനു തീരത്തെ ചതുപ്പില്‍ പുല്ല് തിന്നാനെത്തുന്ന മാനുകളും, മ്ലാവുകളും ആനകളുമടക്കമുള്ള ജീവകളുടെയും നിലനില്‍പ്പ് അപകടത്തില്‍. ഇതോടെ തേക്കടിയിലെ ടൂറിസം സാധ്യതകളും ഇല്ലാതാകും.