മുല്ലപ്പെരിയാര്‍: കേരളം പ്രധാനമന്ത്രിയ്ക്ക് നിവേദനം നല്‍കും

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിക്ക് കേരളം നിവേദനം നല്‍കും. മുഖ്യമന്ത്രി, ജലവിഭവ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരാണ് നിവേദനം സമര്‍പ്പിക്കുക. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം.

ഡാമിലെ ജലനിരപ്പ് ഉയരുമ്പോഴുണ്ടാകുന്ന വനം-പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കാനും ധാരണയായി. ഡാമിന്റെ സുരക്ഷ പഠിക്കാന്‍ ദേശീയ-അന്തര്‍ദേശീയ വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാനും സര്‍വകക്ഷി യോഗം തീരുമാനിച്ചു.

Top