ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടാവുന്ന ആശങ്ക തമിഴ്നാട് മനസിലാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുല്ലപ്പെരിയാര്‍ ഡാമിന് 117 വര്‍ഷത്തെ പഴക്കമുണ്ട്. അങ്ങനെയുള്ള ഒരു ഡാം സുരക്ഷിതമല്ലെന്നത് തമിഴ്നാട് മനസിലാക്കണം. കേരളത്തെ സംബന്ധിച്ചടത്തോളം ജനങ്ങളുടെ സുരക്ഷ പ്രധാനമാണ്. അതോടൊപ്പം തമിഴ്നാടിന് ജലവും നല്കാന് തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലനിരപ്പ് 142 അടിയായതോടെ വന്യജീവികളെ അത് പ്രതികൂലമായി ബാധിച്ചു തുടങ്ങി. 1400 ഏക്കര്‍ വനം ഇതിനോടകം വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു. ചെന്നൈ വിമാനത്താവളത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട് മുഖ്യമന്ത്രിയുമായി ഈ പ്രശ്നം ചര്‍ച്ച ചെയ്യുമോയെന്ന ചോദ്യത്തിന് താന്‍ സ്വകാര്യ പരിപാടിക്കാണ് ഇവിടെ എത്തിയതെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.