കുമളി: പെരിയാര്‍ തീരവാസികളെ മാറ്റി പാര്‍പ്പിക്കും. തീരദേശത്തെ 129 കുടുംബങ്ങളോടാണ് മാറി താമസിക്കാന്‍ പറഞ്ഞിരിക്കുന്നത്. ഇന്ന് രാത്രി തന്നെ മാറി താമസിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍ കരുതലിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.