കോഴിക്കോട്: മുസ്ലീം മാനേജ്മെന്റുകള്‍ക്കെതിരെ ആഞ്ഞടിച്ച് ന്യൂനപക്ഷ കമ്മീഷന് ചെയര്മാന് എം വീരാന്‍കുട്ടി രംഗത്ത്. കച്ചവടത്തിനായാണ് മുസ്ലീം മാനേജ്മെന്റുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
സമ്പന്നര്‍ക്കു വേണ്ടിയാണ് മുസ്ലീം മാനേജ്മെന്റുകള്‍ നിലകൊള്ളുന്നത്. ഒരു വിഭാഗം സമ്പന്നര്‍ മാത്രം പഠിച്ചാല്‍ പോരാ, പാവങ്ങള്‍ക്കും ഡോക്ടര്മാരാകണ്ടെയെന്നും അദ്ദേഹം ചോദിച്ചു.
തലവരിപ്പണവും കോഴയും ഉണ്ടെങ്കില്‍ മാത്രമേ പഠിക്കാന്‍ കഴിയൂ എന്ന അവസ്ഥ അംഗീകരിക്കാനാവില്ല. സമുദായത്തിലെ പാവപ്പെട്ട കുട്ടികള്‍ക്കും ഡോക്ടര്‍മാരാകണം. 3000 റാങ്കിന് അപ്പുറമുള്ളവര്‍ക്ക് സീറ്റുണ്ട്. എന്നാല്‍ 1000 ല്‍ താഴെ റാങ്കുള്ളവര്‍ക്ക് സീറ്റില്ലെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും വീരാന്‍കുട്ടി പറഞ്ഞു.