രണ്‍വീര്‍ സിങ്ങും ഗോവിന്ദയും പരിണീതി ചോപ്രയും ഒന്നിച്ച ആക്ഷന്‍ ത്രില്ലര്‍ ചിത്രം.. കില്‍ ദില്‍, തിയെറ്ററുകളിലെത്തി വെറും മൂന്നു ദിവസങ്ങള്‍ കൊണ്ട് ഇരുപത് കോടി നേടിയിരിക്കുന്നു.
ഷാഹിദ് അലി സംവിധാനം ചെയ്ത്, ആദിത്യ ചോപ്ര നിര്‍മിച്ച കില്‍ ദില്‍ നവംബര്‍ നാലിന് തിയെറ്ററുകളിലെത്തിയത്. ചിത്രം 18,000 സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. 25 മുതല്‍ 30 കോടി മുടക്കി നിര്‍മിച്ചിരിക്കുന്ന ചിത്രം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷ പ്രതികരണം നേടാന്‍ സാധിച്ചില്ലെന്നും കൂടുതല്‍ പ്രേക്ഷക ശ്രദ്ധ ചിത്രത്തിന് നേടാന്‍ സാധിക്കേണ്ടതായിരുന്നുവെന്നും മള്‍ട്ടിമീഡിയ കംപയിന്സ് മേധാവി രാജേഷ് തഡാനി പറയുന്നു. ഭരത് ജയിന് സംവിധാനം ചെയ്ത ഹൊറര്‍ ചിത്രമായ 65,2 ഉും കില്‍ ദില്ലിനൊപ്പം റിലീസ് ചെയ്തിരുന്നു.