‘മെ ഹൂം രജനീകാന്ത്’ എന്ന ഹിന്ദി ചിത്രത്തില്‍ രജനീകാന്തിന്റെ പേരുപയോഗിക്കുന്നതിന് വിലക്ക്

ചെന്നൈ: ‘മെ ഹൂം രജനീകാന്ത്’ എന്ന ഹിന്ദി ചിത്രത്തില്‍ രജനീകാന്തിന്റെ പേരും ചിത്രങ്ങളും ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. സിനിമയ്‌ക്കെതിരെ രജനീകാന്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.

താരങ്ങളുടെ അനുമതിയില്ലാതെ അവരുടെ പേര് ഉപയോഗിച്ചാല്‍ അതിനെ പ്രതിരോധിക്കാനുള്ള അധികാരം അവര്‍ക്കുണ്ടെന്ന് വിധി പുറപ്പെടുവിച്ചു കൊണ്ട് കോടതി അറിയിച്ചു.രജനീകാന്ത് എന്ന പേരില്‍ സിനിമയെടുക്കുമ്പോള്‍ താരത്തിന്റെ ആരാധകര്‍ തെറ്റിദ്ധരിക്കപ്പെടുമെന്നും കോടതി നിരീക്ഷിച്ചു

മുംബൈയിലെ വര്‍ഷ പ്രൊഡക്ഷന്‍ കമ്പനിയാണ് മെ ഹൂം രജനീകാന്ത് എന്ന പേരില്‍ സിനിമയെടുക്കാനൊരുങ്ങിയത്.

Top