മെയ്ക്ക് ഇന്ത്യ പദ്ധതി : പ്രധാനമന്ത്രി വാചാലനായപ്പോള്‍ പരീക്കര്‍ ഉറങ്ങി

ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി വാചാലനായപ്പോള്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ സുഖനിദ്രയില്‍. വേദിയില്‍ ഇരിക്കുകയായിരുന്ന പരീക്കര്‍, തല പിന്നിലേക്ക് ചാരി, വായ് തുറന്ന് സുഖമായി ഉറങ്ങുന്നതു വിവിധ ഫോട്ടൊഗ്രഫര്‍മാര്‍ ക്യാമറയില്‍ പകര്‍ത്തി.

അധികം താമസിയാതെ ചിലരുടെ ട്വിറ്റര്‍ അക്കൗണ്ടുകളിലും ഈ ചിത്രം പ്രത്യക്ഷപ്പെട്ടു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം രാജ്യത്തെ അടിസ്ഥാന സൗകര്യമേഖലയിലെ നിര്‍മാണ പ്രവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ നിയമങ്ങള്‍ ഭേദഗതി വരുത്തണമെന്നാണു മോദി ആവശ്യപ്പെട്ടത്. ഈ സമയത്തായിരുന്നു മന്ത്രിയുടെ ഉറക്കം.

മന്ത്രി ഉറങ്ങുന്ന ചിത്രം കോണ്‍ഗ്രസ് ട്വിറ്ററിലൂടെ വീണ്ടും പോസ്റ്റ് ചെയ്തുവെങ്കിലും പ്രതികരിച്ചില്ല. ബിജെപിയും സംഭവത്തെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.നേരത്തേ, പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ സിബിഐ മുന്‍ ഡയറക്റ്റര്‍ രഞ്ജിത് സിന്‍ഹ രണ്ടു തവണ ഉറങ്ങിയിരുന്നു.

Top