ന്യൂഡല്‍ഹി: യാക്കൂബ് മേമന്റെ വധശിക്ഷ സംബന്ധിച്ച റിപ്പോര്‍ട്ടിംഗില്‍ മൂന്ന് വാര്‍ത്താ ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നോട്ടീസ്. രാഷ്ട്രപതിയേയും ജുഡീഷ്യറിയെയും അപമാനിച്ചെന്ന് കാട്ടിയാണ് എന്‍.ഡി.ടി.വി, എ.ബി.പി ന്യൂസ്, ആജ് തക്ക് എന്നീ ചാനലുകള്‍ക്ക് നോട്ടീസ് നല്‍കിയത്.
നടപടി എടുക്കാതിരിക്കാന്‍ 15 ദിവസത്തിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യാക്കൂബ് മേമന് കുറ്റക്കാരനല്ലെന്നും വധശിക്ഷ ശരിയല്ലെന്നും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്ന അഭിമുഖങ്ങള്‍ സംപ്രേക്ഷണം ചെയ്തതിനാണ് നോട്ടീസ്. 30 ദിവസം വരെ സംപ്രേക്ഷണം നിര്‍ത്തുന്നതടക്കമുള്ള നടപടിയാണ് ചാനലുകള്‍ക്കെതിരെ ഉണ്ടാവുക.