മേഴ്‌സിഡസ് ജിഎല്‍എ ലോഞ്ചു ചെയ്തു, വില 32.75 ലക്ഷം രൂപ

കോംപാക്റ്റ് ലക്ഷ്വറി ക്രോസോവര്‍ മോഡലായ ജിഎല്‍എ മേഴ്‌സിഡസ് ഇന്‍ഡ്യ ലോഞ്ചു ചെയ്തു. 32.75 ലക്ഷം രൂപ മുതലാണ് ക്രോസോവറിന്റെ വില തുടങ്ങുന്നത്.

എ-ക്‌ളാസ് ഹാച്ച്ബാക്കിന് സമാനമായ ഫ്രണ്ട്-വീല്‍-ഡ്രൈവാണ് പുതിയ ക്രോസോവറിലും നല്‍കിയിരിക്കുന്നത്. ജിഎല്‍എ 200 മോഡലില്‍ 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 181ബിഎച്ച്പിയും, 30.59 കിലോഗ്രാം ടോര്‍ക്കും നല്‍കുമ്പോള്‍, ജിഎല്‍എ 200 സിഡിഐ മോഡലില്‍ 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 135ബിഎച്ച്പിയും 30.5 കിലോഗ്രാം ടോര്‍ക്കും കരുത്തുറ്റതാണ്. ഇരു മോഡലുകളിലും സെവന്‍ സ്പീഡ്, ഡ്യുവല്‍ ക്‌ളച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഗിയറുകളാണുള്ളത്.

മേഴ്‌സിഡസിന്റെ ആഡംബര സിംബലായ മൂന്നു സ്‌റ്റോറോടു കൂടിയ ഡ്യുവല്‍ സ്‌ളാറ്റ് ഗ്രില്‍, സെനോണ്‍ ഹെഡ്‌ലാംപ്‌സ്, വ്രാപ്-എറൗണ്ട് ടെയില്‍ ലൈറ്റ്, അലുമിനിയം ഫിനിഷോടുകൂടിയ ബംബറുകള്‍ മുതലായവ പുതിയ മോഡലിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. എ-ക്‌ളാസിനു സമാനമായ ഇന്റീരിയര്‍ ഫിനിഷിംഗുകളോടെയെത്തുന്ന മോഡലില്‍ ഹര്‍മാന്‍ കാര്‍ഡോണ്‍ സൗണ്ട് സിസ്റ്റവും നല്‍കിയിരിക്കുന്നു.

എയര്‍ബാഗ്‌സ്, ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റം, ആന്റി സ്‌കിഡ് റഗുലേഷന്‍, ബ്രേക്ക് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ സെക്യൂരിറ്റി ഫീച്ചറുകള്‍ യാത്രക്കാര്‍ക്ക് സമ്പൂര്‍ണ സുരക്ഷിതത്വം നല്‍കാന്‍ പോന്നവ തന്നെ. സിഡിഐ സ്‌റ്റൈല്‍, സ്‌പോര്‍ട്ട്, സിഡിഐ സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്നു ജിഎല്‍എ വേരിയന്റുകള്‍ ലഭ്യമാണ്. യഥാക്രമം 32.75 ലക്ഷം, 36 ലക്ഷം, 36.9 ലക്ഷം എന്നിങ്ങനെയാണ് മൂന്നു വേരിയന്റുകളുടെയും വില.

Top