ന്യൂഡല്‍ഹി: ഇന്ത്യയിലെവിടെയും ഉപയോഗിക്കാന്‍ ഫോണ്‍ നമ്പര്‍ മാറാതെ പോര്‍ട്ടബിള്‍ സൗകര്യം നല്‍കണമെന്ന ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം ടെലികോം വകുപ്പ് അംഗീകരിച്ചു. അടുത്ത മാര്‍ച്ച് 31 നകം രാജ്യമെങ്ങും മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സൗകര്യം നിലവില്‍ വരും.
നിലവില്‍ ഒരു സംസ്ഥാനത്ത് നിന്ന് മൊബൈല്‍ സിം എടുക്കുന്ന വ്യക്തിക്ക് അതേ സംസ്ഥാനത്തെ മറ്റ് സേവന ദാതാക്കളില്‍ നിന്നുമാത്രമേ നമ്പര്‍ മാറാതെ പോര്‍ട്ടബിള്‍ സൗകര്യം ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. കഴിഞ്ഞ ആഗസ്ത് 31 വരെ 13 കോടി ആളുകള്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിള്‍ സംവിധാനം ഉപയോഗിച്ചുവെന്നും ട്രായ് വ്യക്തമാക്കി.
എംഎന്‍പി പൂര്‍ണമായും നിലവില്‍ വന്നാല്‍ കേരളത്തില്‍ നിന്ന് സിം എടുക്കുന്നയാള്‍ക്ക് ഡല്‍ഹിയില്‍ ചെന്നാലും അതേ ഫോണ്‍ നമ്പര്‍ ഉപയോഗിക്കാന്‍ കഴിയും.