മുംബൈ: രാജ്യത്തെ മൊബൈല്‍ റോമിംഗ് കോള്‍, എസ്എംഎസ് നിരക്കുകള്‍ കുത്തനെ കുറയ്ക്കാന്‍ ട്രായ് നീക്കം. റോമിംഗ് കോള്‍ നിരക്ക് 35 ശതമാനവും എസ്എംഎസ് നിരക്ക് 80 ശതമാനവും കുറയ്ക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി 1989ലെ ടെലികമ്യൂണിക്കേഷന്‍ താരിഫ് ഓര്‍ഡറിന്റെ ഭേദഗതിക്കുള്ള കരട് ട്രായ് പുറത്തിറക്കി.
ഔട്ട്ഗോയിംഗ് കോളുകള്‍ക്ക് മിനുട്ടിന് 65 പൈസയില്‍ കൂടുതല്‍ റോമിംഗില്‍ ഈടാക്കരുതെന്നാണ് ട്രായിയുടെ നിര്‍ദേശം. റോമിംഗില്‍ എസ്ടിഡി കോളുകളുടെ നിരക്ക് ഒരു രൂപയായും നിജപ്പെടുത്തണം.
നിലവില്‍ കുറഞ്ഞ റോമിംഗ് ഔട്ട്ഗോയിംഗ് നിരക്ക് മിനുട്ടിന് ഒരു രൂപയാണ്. ഇന്‍കമിംഗ് കോളുകള്‍ക്ക് ഇപ്പോള്‍ ഈടാക്കുന്ന 75 പൈസ എന്നത് 45 പൈസയാക്കി കുറയ്ക്കാനും മൊബൈല്‍ കമ്പനികളോട് ട്രായ ആവശ്യപ്പെട്ടു.
ലോക്കല്‍ എസ്എംഎസുകള്‍ക്ക് 20 പൈസയേ ഈടാക്കാവൂ. നിലവില്‍ റോമിംഗില്‍ ലോക്കല്‍ എസ്എംഎസുകള്‍ക്ക് ഒരു രൂപയാണ് നിരക്ക്. എസ്ടിഡി എസ്എംഎസുകള്‍ക്ക് 25 പൈസയായും നിരക്ക് നിജപ്പെടുത്തി. നിലവിലിത് ഒന്നര രൂപയാണ്.
ഭേദഗതിയുടെ കരടിന്റെ പകര്‍പ്പ് എല്ലാ മൊബൈല്‍ കമ്പനികള്‍ക്കും നല്കി. ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കാന്‍ കമ്പനികള്‍ക്ക് മാര്‍ച്ച് 13വരെ സമയം നല്‍കിയിട്ടുണ്ട്. ഇതിനുശേഷമായിരിക്കും ട്രായിയുടെ അന്തിമ തീരുമാനം.