ഇനി ഇന്ത്യയിലും മോട്ടോ ജി, ജി2 ഫോണുകളില്‍ ലോലിപോപ്പ് അപ്ഡേഷന് ലഭിക്കും. ട്വിറ്ററിലൂടെയാണ് ഈ കാര്യം മോട്ടറോള അറിയിച്ചത്. ആന്‍ഡ്രോയ്ഡ് 5.0 പതിപ്പാണ് കഴിഞ്ഞ ഡിസംബറില്‍ ഇറങ്ങിയ ആന്‍ഡ്രോയ്ഡ് ലോലിപോപ്പ്. ഇതിനുള്ള നോട്ടിഫിക്കേഷന്‍ ഫോണുകളില്‍ ലഭിച്ചിക്കും. ഇത് ലഭിക്കാത്തവര്‍ക്ക് Settings > About Phone > System Update. എന്ന് പോയാല്‍ അപ്ഡേറ്റ് ചെയ്യാം. അപ്ഡേഷന് സമയത്ത് ഫോണ്‍ ഓഫാകാതെ ശ്രദ്ധിക്കണം എന്ന് കമ്പനി പറയുന്നു.
മോട്ടോജി 1 ല്‍ നേരത്തെ ചില തിരഞ്ഞെടുക്കപ്പെട്ട കസ്റ്റമര്‍മാര്‍ക്ക് മോട്ടറോള ആന്‍ഡ്രോയ്ഡ് അപ്ഡേഷന് നല്‍കിയിരുന്നു.