ഇന്ത്യന്‍ വിപണിയില്‍ വന്‍ ഹിറ്റായ മോട്ടോ ജിയുടെ മൂന്നാം ജനറേഷനെ കുറിച്ച് മോട്ടോറോള ഇനിയും മനസ് തുറന്നിട്ടില്ല. പക്ഷേ, ഫോണിന്റെ വിശദാംശങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റോറായ ഫ്ളിപ്കാര്‍ട്ടില്‍ പ്രത്യക്ഷപ്പെട്ടു. മോട്ടോറോളയുടെ മൊബൈല്‍ ഫോണുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കാനുള്ള അനുമതി ഫ്ളിപ്കാര്ട്ടിനാണുള്ളത്.
മോട്ടോ ജി 3യുടെ ഫോട്ടോയോ വിലയോ ഫ്ലിപ്കാര്‍ട്ട് പ്രദര്‍ശിപ്പിച്ചിട്ടില്ല. എന്നാല്‍, ഇന്റേണല്‍ മെമ്മറി എട്ട് ജിബിയാണെന്നും വെള്ള നിറത്തിലാണ് ഫോണ്‍ ലഭിക്കുകയെന്നും ഫ്ളിപ്കാര്‍ട്ട് പറയുന്നു. ഫോണിന്റെ മറ്റ് ഫീച്ചറുകളും വ്യക്തമാക്കുന്നില്ല.
എന്നാല്‍, 5.2 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേ, രണ്ട് ജിബി റാം, 64 ബിറ്റ് 1.7 ജിഗാ ഹെട്സ് സ്നാപ് ഡ്രാഗണ്‍ 610 പ്രൊസസര്‍, 4ജി എല്‍.ടി.ഇ സപ്പോര്‍ട്ട് എന്നിവ മോട്ടോ ജി ജെനറേഷന് 3 വാഗ്ദാനം ചെയ്യുമെന്നാണ് സൂചന. മോട്ടോ ജി ജെനറേഷന് മൂന്ന് എന്ന് വിപണിയിലെത്തുമെന്നും ഫ്ളിപ്കാര്‍ട്ട് സൂചനയൊന്നും നല്‍കിയിട്ടില്ല.
മോട്ടോ ജിയുടെ സെക്കന്‍ഡ് ജെനറേഷന് ഫോണ്‍ വിപണിയില്‍ എത്തിയപ്പോള്‍ 16 ജിബി മോഡലിന് 12,999 രൂപയായിരുന്നു വില. പിന്നീടിത് 10,999 രൂപയാക്കി കുറച്ചു.