മോട്ടോ ടര്‍ബോ ഇന്ത്യന്‍ മാര്‍ക്കറ്റില്‍

മോട്ടറോളയുടെ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ എന്ന് വിശേഷിപ്പിക്കാവുന്ന മോട്ടോ ടര്‍ബോ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തി. മോട്ടോ ഇ2 എത്തിയതിന് പിന്നാലെയാണ് വിലകൂടിയ മോട്ടോ ഫോണ്‍ എത്തുന്നത്. 41,999 രൂപയാണ് ഫോണിന്റെ വില. ഫ്‌ളിപ്പ്കാര്‍ട്ട് വഴിയാണ് ഫോണിന്റെ വില.

5.2 ഇഞ്ച് ക്വാഡ് എച്ച്.ഡിയാണ് ഫോണിന്റെ സ്‌ക്രീന്‍ 1440×2560പി യാണ് റെസല്യൂഷന്‍. ഗോറില്ല ഗ്ലാസ് 3യുടെ പ്രോട്ടക്ഷന്‍ ഫോണിനുണ്ട്. 2.7 ജിഗാഹെര്‍ട്‌സ് സ്‌നാപ് ഡ്രാഗണ്‍ 800 ക്വാഡ് കോര്‍ പ്രോസസ്സര്‍ ആണ് ഇതിനുള്ളത്. 3 ജിബി റാം ആണ് ഫോണിന്റെ മറ്റോരു ഹൈലൈറ്റ്‌സ്.

ബാലസ്റ്റിക്ക് നൈലോണില്‍ തീര്‍ത്ത ഫോണ്‍ ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന ആദ്യ ഫോണാണ് എന്നാണ് മോട്ടറോളയുടെ അവകാശവാദം. 21 എംപി പിന്‍ ക്യാമറയും. 2 എംപി മുന്‍ക്യാമറയുമാണ് ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഫോണിനുള്ളത്. കൂടാതെ ലോലിപോപ്പിലേക്ക് അപ്‌ഡേഷനും ലഭിക്കും.

3900 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 15 മിനുട്ടില്‍ 48 മണിക്കൂര്‍ ഉപയോഗിക്കാനുള്ള ചാര്‍ജ് ഫോണിന് ലഭിക്കും എന്നാണ് മോട്ടറോളയുടെ അവകാശവാദം.

Top