ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അല്‍ഖ്വെയ്ദ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്കുകളില്‍ മുസ്ലീം വിരോധം വ്യക്തമാണെന്ന് അല്‍ഖ്വെയ്ദയുടെ വെബ്‌സൈറ്റിലെ വീഡിയോയില്‍ പറയുന്നു. എക്യുഐഎസ് തലവന്‍ മൗലാന അസിം ഉമറാണു വീഡിയോയില്‍ സംസാരിക്കുന്നത്.
തീവ്രവാദ സംഘടനകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്ന യു.എസ് വെബ്‌സൈറ്റ് സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
അതേസമയം മോഡിക്കെതിരായ അല്‍ഖ്വെയ്ദയുടെ പരാമര്‍ശം ഒരു ഭീഷണിയായി കണക്കാക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇതേക്കുറിച്ച് പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്.
ഭീകരാക്രമണഭീഷണിയെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്കുനേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം വൃത്തങ്ങള്‍ അറിയിച്ചു. ബ്ലോഗര്‍ അവിജിത് റോയിയെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന അവകാശവാദവും ഇവര്‍ നടത്തുന്നുണ്ട്.