മോഡിയുടെ റാലിക്കുവേണ്ടി തയറാക്കിയിരുന്ന വേദി തകര്‍ന്നു: 50 പേര്‍ക്ക് പരിക്ക്

റായ്പുര്‍: പുതിയ റായ്പുരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലിക്കുവേണ്ടി തയറാക്കിയിരുന്ന വേദി തകര്‍ന്ന് പോലീസുകാരുള്‍പ്പെടെ 50 പേര്‍ക്ക് പരിക്കേറ്റു. ഇതോടെ പ്രധാനമന്ത്രിയുടെ റായ്പുരിലെ പരിപാടി റദ്ദാക്കി. റാലിക്കുവേണ്ടിയുള്ള വേദി തയറാക്കുന്നതിനിടെയായിരുന്നു സംഭവം.

ശക്തമായ കാറ്റ് അടിച്ചതാണ് വേദി തകരാന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു.

Top